Hero Image

അക്ഷയ തൃതീയ; ഈ ദിനത്തിൽ ഈ കാര്യങ്ങൾ ചെയ്യരുത്

ഹിന്ദു ആചാരപ്രകാരം അക്ഷയ തൃതീയ ഏറ്റവും ശുഭകരമായ ദിവസങ്ങളിൽ ഒന്നാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ വർഷത്തെ അക്ഷയതൃതീയ മെയ് 10 നാണു ആഘോഷിക്കുന്നത്. ഈ ദിവസം മഹാവിഷ്ണു ഭൂമിയിൽ മനുഷ്യരൂപം സ്വീകരിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ട് ആ ദിവസം പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും സ്വർണ്ണം വാങ്ങുന്നതും ഐശ്വര്യമായി കണക്കാക്കുന്നു.

അക്ഷയ തൃതീയ ദിവസം ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്നതിനാൽ പലരും ഈ ദിവസം സംഭാവനകളും മറ്റും ചെയ്യാനും തിരഞ്ഞെടുക്കുന്നു. ഈ ദിവസം ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്ത ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

ഐതിഹ്യമനുസരിച്ച്, ഈ ശുഭദിനത്തിൽ വീട്ടിലെ ഒരു മുറിയും ഇരുട്ടിൽ ആയിരിക്കരുത്. അക്ഷയതൃതീയ ദിനത്തിൽ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രത്യേകം ആരാധിക്കരുത്. ഭാര്യാഭർത്താക്കന്മാരെ ഒരുമിച്ച് ആരാധിക്കുന്നത് ഭാഗ്യവും സന്തോഷവും നൽകും.

ഈ ദിവസം പുറത്തു പോകുന്നവർ വെറും കൈയോടെ വീട്ടിലേക്ക് പോകുന്നത് ശുഭകരമല്ല. വെള്ളിയോ സ്വർണ്ണമോ വാങ്ങിയാൽ അത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

അക്ഷയ തൃതീയ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവർ അത് മുടക്കരുത്.
ആദ്യമായി പൂണുനൂൽ ധരിക്കുന്ന ചടങ്ങിന് ഈ ദിവസം അഭികാമ്യമല്ല.
കേരളത്തിലെ സ്വർണവിപണികൾ ഉണർന്നു പ്രവർത്തിക്കുന്ന ദിനമാണ് അക്ഷയ തൃതീയ ദിനം.

READ ON APP